ലോകത്തെ ഏറ്റവും വലിയ സ്നോപാർക്ക് അബുദാബിയിൽ തുറക്കുന്നു

ലോകത്തെ ഏറ്റവും വലിയ സ്നോപാർക്ക് അബുദാബിയിൽ തുറക്കുന്നു

അബുദാബി: മഞ്ഞുകാഴ്ചകള്‍ അനുഭവിച്ചറിയാനും ആവോളം ആസ്വദിക്കാനും ആഗ്രഹമുളളവ‍ർക്ക് ഇനി അബുദാബിയിലേക്ക് പോകാം. ലോകത്തെ ഏറ്റവും വലിയ സ്നോപാർക്ക് അബുദാബി റീം മാളില്‍ തുറക്കും. ജൂണ്‍ എട്ട് മുതലാണ് സന്ദർശകർക്കായി സ്നോപാർക്ക് തുറന്നുകൊടുക്കുക.

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് സ്നോപാർക്ക് ഒരുക്കിയിരിക്കുന്നത്. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ തുടങ്ങിയവരാണ് സ്നോപാർക്കിന് പിന്നില്‍ പ്രവർത്തിക്കുന്നത്.

താഴ്വരകളും മഞ്ഞുപർവ്വതങ്ങളുമെല്ലാം സ്നോപാർക്കില്‍ ഒരുക്കിയിട്ടുണ്ട്. 120 കോടി ഡോളർ ചെലവില്‍ 1.25 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ വിവിധ സോണുകളാക്കി തിരിച്ചാണ് സ്നോപാർക്ക് നിർമ്മിച്ചിരിക്കുന്നത്. 

മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് സ്‌നോപാർക്കിലെ താപനില. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന രണ്ട് ഭീമാകാര റൈഡുകളും സ്നോപാർക്കില്‍ സന്ദർശകരെ രസിപ്പിക്കും.