യുഎഇയുടെ മൂൺ ലാൻഡിംഗ് സ്വപ്നം റാഷിദ് റോവർ 2 ഉപയോഗിച്ച് സാക്ഷാത്കരിക്കും

യുഎഇയുടെ മൂൺ ലാൻഡിംഗ് സ്വപ്നം റാഷിദ് റോവർ 2 ഉപയോഗിച്ച് സാക്ഷാത്കരിക്കും

ദുബായ്: യുഎഇയുടെ മൂൺ ലാൻഡിംഗ് സ്വപ്നം റാഷിദ് റോവർ 2 ഉപയോഗിച്ച് സാക്ഷാത്കരിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (MERSC) ഉന്നത ഉദ്യോഗസ്ഥൻ. റാഷിദ് 2 എന്ന പുതിയ ചാന്ദ്ര റോവറിന്റെ പ്രവർത്തനം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ടീം ഇതിനകം ആരംഭിച്ചതായും എംബിആർഎസ്സി ഡയറക്ടർ ജനറൽ സലേം അൽ മാരി പറഞ്ഞു.

യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ഒരുക്കിയ റാഷിദ് റോവർ 1 ചന്ദ്രനിലിറക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റാഷിദ് റോവർ 2 പ്രഖ്യാപിച്ചത്.
ജാപ്പനീസ് നിർമ്മിത ചാന്ദ്ര ലാൻഡറായ ഹകുട്ടോ-ആർ മിഷൻ 1 ഏപ്രിൽ 25 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. 

സ്വകാര്യ കമ്പനിയായ ഐസ്പേസ് നിർമ്മിച്ച ബഹിരാകാശ പേടകം ടച്ച്ഡൗണിൽ നിന്ന് ഏതാനും നിമിഷങ്ങൾ മാത്രം അകലെയാണ് ടോക്കിയോയിലെ ഗ്രൗണ്ട് കൺട്രോൾ ടീമുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതോടെയാണ് സ്വപ്നങ്ങൾ കൊണ്ട് നിർമ്മിച്ച രാജ്യം ആ സ്വപ്നങ്ങളിൽനിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. 

ബുധനാഴ്ച ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം റാഷിദ് റോവർ -2 ദൗത്യം പ്രഖ്യാപിച്ചത്. തന്റെ ത്രസ്റ്ററുകൾ ഉയർത്താനുള്ള ഇന്ധനം തീർന്നതിനാൽ റാഷിദ് റോവർ ചന്ദ്രോപരിതലത്തിലേക്ക് സ്വതന്ത്രമായി വീഴുകയായിരുന്നുവെന്ന് ഐസ്പേസ് പറഞ്ഞു.