യുഎഇ ഛിന്നഗ്രഹഗവേഷണത്തിലേക്ക്: ബഹിരാകാശ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

യുഎഇ ഛിന്നഗ്രഹഗവേഷണത്തിലേക്ക്: ബഹിരാകാശ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

ദുബായ്: യുഎഇയുടെ ഛിന്നഗ്രഹപര്യടന ഗവേഷണ ബഹിരാകാശ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ അധികൃതർ പുറത്തുവിട്ടു. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുളള ഛിന്നഗ്രഹവലയത്തിലേക്ക് പഠനത്തിനും ഗവേഷണത്തിനുമായി സ്വയംഭരണ പേടകത്തെ അയക്കുന്നതാണ് ദൗത്യം. 

2021 ലാണ്  യുഎഇ ഈ ദൗത്യം പ്രഖ്യാപിച്ചത്. ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ ഉള്‍പ്പടെയുളള വിശദാംശങ്ങളാണ് തിങ്കളാഴ്ച അധികൃതർ പുറത്ത് വിട്ടത്. ഛിന്നഗ്രഹങ്ങള്‍ ജലസമൃദ്ധമാണെന്നാണ് വിലയിരുത്തല്‍. ജലസാന്നിദ്ധ്യത്തോടൊപ്പം തന്നെ ഇരുമ്പ് സ്വർണമടക്കുമുളള ധാതുക്കളുടെ സാന്നിദ്ധ്യവും കണ്ടെത്താനുളള പര്യവേക്ഷണങ്ങളാണ് നടക്കുക. 

എ​മി​റേ​റ്റ്‌​സ് മി​ഷ​ൻ ടു ​ദ ആ​സ്റ്റ​റോ​യ്ഡ് ബെ​ൽ​റ്റ് (ഇ.​എം.​എ) എ​ന്നാ​ണ് ചി​ന്ന​ഗ്ര​ഹ​ ദൗ​ത്യ​ത്തി​ന്റെ പേര്. എംബിആർ എക്സ്പ്ലോറർ എന്ന ബഹിരാകാശ പേടകത്തെ 2028 ല്‍ ഛിന്നഗ്രഹ വലയത്തിലേക്ക് വിക്ഷേപിക്കും. 2300 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. 

സ്വയം നിയന്ത്രിതവും മടക്കാനാകുന്നതുമായ വലിയ സോളാർ പാനലുകളാണ് പേടകത്തിന്റെ സവിശേഷത. സൗ​ര​യൂ​ഥ​ത്തി​ൽ ടോ​റ​സ് ആ​കൃ​തി​യി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​മാ​ണ് ഛിന്ന​ഗ്ര​ഹ വ​ല​യം. സൂ​ര്യ​നെ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ഴ​ത്തി​ന്റെയും ചൊ​വ്വ​യു​ടെ​യും ഭ്ര​മ​ണ​പ​ഥ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഇ​ട​മാ​ണി​ത്. 

13 വർഷമാണ് ദൗത്യത്തിന്റെ കാലാവധി. ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിന് ആറ് വ‍ർഷമെടുക്കും. ഏഴ്  വർഷം സഞ്ചരിച്ചാണ് ഇത് ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠനം നടത്തുക, ഇക്കാലയളവില്‍ അഞ്ച് ശതകോടി കിലോമീറ്റർ പേടകം സഞ്ചരിക്കും.

ഏഴ് ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠനം നടത്തും. 2034 ല്‍ ജസ്റ്റീറ്റിഷ്യയെന്ന ഛിന്നഗ്രഹത്തിലിറക്കി പഠനം നടത്താനും ലക്ഷ്യമുണ്ട്. യുഎഇയുടെ യുവശാസ്ത്രജ്ഞരായിരിക്കും പദ്ധതിയ്ക്കായി പ്രവർത്തിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.