യുഎഇ ഖോർഫുക്കാനിൽ ബോട്ടപകടം; രണ്ട് ബോട്ടുകൾ മുങ്ങി: ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

യുഎഇ ഖോർഫുക്കാനിൽ ബോട്ടപകടം; രണ്ട് ബോട്ടുകൾ മുങ്ങി: ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

അബൂദബി: യുഎഇ എമിറേറ്റുകളിലൊന്നായ ഖോര്‍ഫുക്കാനിലുണ്ടായ ബോട്ടപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബോട്ടുകൾ മുങ്ങിയാണ് അപകടം ഉണ്ടായത്. ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. 

ബോട്ടപകട്ടത്തില്‍ പരിക്കേറ്റ അമ്മയെയും കുട്ടിയേയും നാഷനല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി. ഖോർഫുക്കാനിലെ ഷാർക്ക് ഐലൻഡിലായിരുന്നു അപകടം. 

വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. തെരച്ചിലിനായി പ്രത്യേക സംഘത്തെ തന്നെ കോസ്റ്റ്ഗാർഡ് നിയോഗിച്ചിട്ടുണ്ട്. എത്രപേർ ബോട്ടിലുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഖോർഫുക്കാൻ തീരത്ത് നിന്ന് ദ്വീപുകളിലേക്കും തിരിച്ചുമാണ് സാധാരണ ബോട്ടുകളുടെ സർവീസ്. ഇതേ രീതിയിലാണോ ബോട്ട് സർവീസ് നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎഇയിലെ അറിയപ്പെടുന്ന വിനോദസഞ്ചാരമേഖലയാണ് ഖോർഫുക്കാൻ. 

പൊതുവേ ബോട്ടിംഗിന് സുരക്ഷിതമായ സ്ഥലമായാണ് പ്രദേശം കണക്കാക്കപ്പെടുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ബോട്ടുകള്‍ മറിച്ച സംഭവത്തെ കുറിച്ച് ഫോണില്‍ അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ തെരച്ചിലിനായി പ്രത്യേക സംഘത്തെ കോസ്റ്റ്ഗാര്‍ഡ് നിയോഗിച്ചിരുന്നു.