മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി

മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: മുസ്‌ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. സമാന ഹർജി ദില്ലി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുവാദം തേടുകയായിരുന്നു. 

ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹ‍ർജി നൽകിയത്.

തീവ്ര ഹിന്ദുത്വ വാദിയും വി​ദ്വേഷ പ്രചാരകനുമായ മാറിയ യുപിയിലെ മുൻ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. 

മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ബി.​ജെ.​പി വ​ക്താ​വ് കൂ​ടി​യാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റിസ്വി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്. അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എമ്മിന് മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലാണ് ഹാ​ജ​രാ​യത്. ഇ​തേ ആ​വ​ശ്യ​ത്തി​ന് സമാന ഹർജി ഡ​ൽ​ഹി ഹൈകോടതി​യി​ൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ.​കെ. വേ​ണു​ഗോ​പാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹർജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഹർജി പിൻവലിക്കാമെന്നാണ് ഹർജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി. മ​ത​നാ​മ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ബി.​ജെ.​പി അ​ട​ക്ക​മു​ള്ള നി​ര​വ​ധി പാ​ർ​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ​യും ഈ ​കേ​സി​ൽ ക​ക്ഷി​ക​ളാ​ക്ക​ണ​മെ​ന്നും മ​ത​ചി​ഹ്ന​മാ​യ താ​മ​ര ഉ​പ​യോ​ഗി​ക്കു​ന്ന ബി.​ജെ.​പി അ​തി​ലൊ​രു ക​ക്ഷി​യാ​ണെ​ന്നും മാർച്ചിൽ ഹർജി പരിഗണിച്ചപ്പോൾ മു​സ്‍ലിം ലീ​ഗി​ന് വേ​ണ്ടി ഹാ​ജ​രാ​യ മുതിർന്ന അഭിഭാഷകൻ ദു​ഷ്യ​ന്ത് ദ​വെ ബോ​ധി​പ്പി​ച്ചിരുന്നു.

ഹർജിയിലെ ആവശ്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമീഷന്‍റെ മറുപടി.

അതേസമയം റിസ്വി ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീ​ഗ് കോടതിയിൽ ഉന്നയിച്ചിരുന്നു. മുസ്ലിം ലീ​ഗ്, എംഐഎം എന്നീ പാർ‌ട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീ​ഗ് ഉന്നയിച്ചു. 

ബിജെപി താമര ഉപയോ​ഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന വാദവും മുസ്ലിം ലീ​ഗ് ഉന്നയിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണു​ഗോപാൽ സമാന ഹർജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ഹർജി പരി​ഗണനയിലിരിക്കെ സുപ്രീം കോടതിയിൽ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹ‍ർജി നിലനിൽക്കില്ലെന്ന് കെ കെ വേണു​ഗോപാൽ ചൂണ്ടിക്കാട്ടി.