ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി സൗദി

ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി സൗദി

സൗദി: രാജ്യത്തെ ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം സൗദി സ്വീകരിച്ചിരിക്കുന്നത്. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കികൊണ്ടുള്ള വ്യവസ്ഥകൾ തയാറാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷൂറൻസിന്റെ അധ്യക്ഷതയിൽ വകുപ്പുകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് സൗദി നൽകിയിരുന്നില്ല.


സ്വകാര്യ മേഖലാ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണം. ഇതിൽ സ്വദേശി വിദേശി എന്ന വിത്യാസം ഇല്ല. പുതിയ മന്ത്രിസഭാ തീരുമാനം അനുസരിച്ച് നാലും, നാലിൽ കുറവ് ഗാർഹിക തൊഴിലാളികൾ ഉള്ള സ്പോൺസർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഇനിയും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.