ദുബായുടെ പൊതുഗതാഗതം പൂർണ്ണമായും കാർബൺ രഹിതമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം
ദുബായ്: അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ദുബായുടെ പൊതുഗതാഗതം പൂർണ്ണമായും കാർബൺ രഹിതമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് 'സീറോ-എമിഷൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഇൻ ദുബായ് 2050' എന്ന പദ്ധതിയാണ് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (PTA) പുറത്തിറക്കിയിരിക്കുന്നത്.
പൊതുഗതാഗത പദ്ധതിക്ക് പുറമേ, കെട്ടിടങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും മാലിന്യ സംസ്കരണ പ്ലാന്റുകളിലും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ലക്ഷ്യമിടുന്നതായി ആർടിഎ അറിയിച്ചു. വരും വർഷത്തിൽ എല്ലാ ടാക്സികളും ലിമോസിനുകളും പബ്ലിക് ബസുകളും ഡീകാർബണൈസ് ചെയ്യും.
ഇത് കൂടാതെ ഊർജ്ജ ഉപഭോഗത്തിൽ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യാനും പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജം ഉറവിടമാക്കാനും മുനിസിപ്പൽ മാലിന്യങ്ങൾ ഇല്ലാതാക്കാനും ആർടിഎ പദ്ധതിയിടുന്നു.
കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 10 മില്യൺ ടൺ കുറയ്ക്കാനും 3.3 ബില്യൺ ദിർഹം ലാഭിക്കാനും ഈ തന്ത്രത്തിലൂടെ സാധിക്കും സുസ്ഥിരത വർദ്ധിപ്പിക്കുകയും കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
2030 ഓടെ 10 ശതമാനം പൊതു ബസുകളെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റും. 2035 ൽ 20 ശതമാനമായി വികസിപ്പിക്കുകയും 2050 ഓടെ ഈ പദ്ധതി എല്ലാ ഫ്ളാറ്റിലേക്കും എന്ന വിധത്തിൽ വിപുലീകരിക്കുകയും ചെയ്യും.