യുഎഇയിൽ പ്രതിദിനം 50,000 ലധികം സൈബർ ആക്രമണങ്ങൾ തടയുന്നുണ്ടെന്ന് അധികൃതർ

യുഎഇയിൽ പ്രതിദിനം 50,000 ലധികം സൈബർ ആക്രമണങ്ങൾ തടയുന്നുണ്ടെന്ന് അധികൃതർ

ദുബായ്: യുഎഇയിൽ പ്രതിദിനം 50,000 ലധികം സൈബർ ആക്രമണങ്ങൾ തടയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. തന്ത്രപ്രധാനമായ ദേശീയ മേഖലകളെ ലക്ഷ്യമിടുന്ന പ്രതിദിനം 50,000 ലധികം സൈബർ ആക്രമണങ്ങൾ തടയുന്നതിൽ യുഎഇ സൈബർ സുരക്ഷാ കൗൺസിൽ പങ്കാളികളുമായി സഹകരിക്കുന്നുവെന്ന് യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.

"ബാങ്കിംഗ്, സാമ്പത്തിക ആരോഗ്യം, എണ്ണ, വാതക മേഖലകളാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയെ സംരക്ഷിക്കുന്നതിനായി എല്ലാ ആക്രമണങ്ങളെയും മുൻകരുതലോടെയും കാര്യക്ഷമമായും നേരിടുകയാണ്" എന്നും  പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവര സുരക്ഷാ മാനദണ്ഡങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി കൗൺസിൽ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നുണ്ട്. യുഎഇയുടെ നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ടറും കഴിവുകളും ഗവൺമെന്റ് അധികാരികളെ ലക്ഷ്യമിടുന്ന ക്ഷമകരമായ സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.