സ്വദേശിവല്‍ക്കരണ അനുപാതം ജൂണ്‍ 30 നകംപൂർത്തിയാക്കണം: യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം

സ്വദേശിവല്‍ക്കരണ അനുപാതം ജൂണ്‍ 30 നകംപൂർത്തിയാക്കണം: യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം

ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ ജൂണ്‍ 30 നകം അർദ്ധവർഷ സ്വദേശി അനുപാതം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം. ഈ വർഷം രണ്ട് ശതമാനമാണ് പൂർത്തിയാക്കേണ്ട സ്വദേശി വല്‍ക്കരണ നിരക്ക്. ഇതില്‍ പാതി, അതായത് 1 ശതമാനമാണ് ജൂണിൽ പൂർത്തിയാക്കേണ്ടത്.

50 ജീവനക്കാരില്‍ കൂടുതല്‍ ഉളള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാകുക. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. നിശ്ചിത അനുപാതം പൂർത്തിയാക്കാത്ത കമ്പനികള്‍ മാസത്തില്‍ 7000 ദിർഹമെന്ന കണക്കില്‍ ആറ് മാസത്തില്‍ 42000 ദിർഹം പിഴ നല്‍കണം.

നിയമ ലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 2026 ആകുമ്പോഴേക്കും 10 ശതമാനമാണ് യുഎഇ പ്രതീക്ഷിക്കുന്ന സ്വദേശിവല്‍ക്കരണ അനുപാതം.