മലപ്പുറത്ത് ഭക്ഷ്യവിഷബാധ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർ ചികിത്സതേടി

മലപ്പുറത്ത് ഭക്ഷ്യവിഷബാധ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർ ചികിത്സതേടി

മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി റിപ്പോർട്ട്. മലപ്പുറത്തെ മാറഞ്ചേരിയിലാണ് സംഭവം. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. 

അതേസമയം ആരുടെയും നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച്ചയാണ് വിവാഹ സത്കാരം നടന്നത്. ഇതിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 

ഇവർക്ക് ഇന്നലെ വൈകീട്ട് മുതൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുകയായിരുന്നു.വധുവിന്റെ വീട്ടിൽ നിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റതെന്നാണ് റിപ്പോർട്ട്. ഛർദിയും വയറിളക്കവും ഉള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.