ബഹ്‌റൈനിൽ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബഹ്‌റൈനിൽ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മനാമ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മെയ് 29 വരെയാണ്. ബഹ്‌റൈന്‍ നീതിന്യായ, ഇസ്ലാമികകാര്യ വഖാഫ് മന്ത്രാലയത്തിനു കീഴിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 

തീർത്ഥാടകർക്ക് രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ സ്വദേശികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഹജ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനും അനുവാദമുണ്ട്. ഇതേ നിയമം പാലിച്ചുകൊണ്ട് ഗള്‍ഫ് കോപ്പറേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇതിനിടയിൽ സൗദിയില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ക്ക് ചെലവ് വരുന്ന തുക 550 ദിനാറായി കുറച്ചു.  ഇത് കഴിഞ്ഞ വര്‍ഷം 650 ദിനാറായിരുന്നു. മാത്രമല്ല കൂടുതല്‍ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇതിൽ വനിതാ തീര്‍ത്ഥാടകരോടൊപ്പം രക്തബന്ധമുള്ള പുരുഷ ഗാര്‍ഡിയന്‍ വേണമെന്നുള്ള നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

ബ​ഹ്​​റൈ​നി​ക​ളു​മാ​യി അ​ടു​ത്ത കു​ടും​ബ​ബ​ന്ധ​മു​ള്ള ഏ​ഴു​ വി​ദേ​ശി​ക​ൾ​ക്ക്​ ഓ​രോ ഹ​ജ്ജ്​ ഗ്രൂ​പ്പി​ലും ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തേ നി​ബ​ന്ധ​ന വെ​ച്ച്​ ജിസിസി രാ​ജ്യ​ങ്ങ​ളി​ലു​ള്ള പൗ​ര​ന്മാ​ർ​ക്കും ര​ജി​സ്റ്റർ ചെ​യ്യാം. മി​ന​യി​ലും അ​റ​ഫ​യി​ലും ടെന്റു​ക​ളു​ടെ അ​ള​വ്​ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്.

മി​ന​യി​ൽ ഒ​രാ​ൾ​ക്ക്​ ഒ​രു മീ​റ്റ​റി​ൽ താ​ഴെ​യും അ​റ​ഫ​യി​ൽ ഒ​ന്ന​ര മീ​റ്റ​റു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​തി​നാ​ൽ മിന​യി​ലെ രാ​പ്പാ​ർ​ക്ക​ൽ ഊ​ഴം ​വെ​ച്ചാ​യി​രി​ക്കും. സു​ന്നി​ക​ളി​ൽ​നി​ന്നും ശി​യാ​ക്ക​ളി​ൽ​നി​ന്നു​മു​ള്ള ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ൾ പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ചാ​ൽ ടെന്റു​​ക​ളി​ൽ ര​ണ്ടു​ മീ​റ്റ​റോ​ളം വി​സ്​​തീ​ർ​ണം ഒ​രാ​ൾ​ക്കു​ ല​ഭി​ക്കു​മെ​ന്നും അറിയി​ച്ചു.