ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ 28: ബിസിനസ് ഉടമകള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ 28: ബിസിനസ് ഉടമകള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദുബായ്: ദുബായിലെ ഗ്ലോബല്‍ വില്ലേജ് അടുത്ത സീസണിനായി തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി  സീസണ്‍ 28 ലേക്ക് ബിസിനസ് ഉടമകള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മള്‍ട്ടി കള്‍ച്ചറല്‍ പാര്‍ക്കിലേക്ക് ബിസിനസുകള്‍ കൊണ്ടുവരുന്നതിനായാണ് വ്യാപാരികളെയും ചെറുകിട ബിസിനസ്സ് ഉടമകളെയും സംരംഭകരെയും ക്ഷണിച്ചു. ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലിലൂടെ സീസണ്‍ 28 ലേക്ക് രജിസ്റ്റര്‍ ചെയ്യാം.  

സംരംഭകര്‍ക്കും വലിയ അന്താരാഷ്ട്ര കമ്പനികള്‍ക്കും അവരുടെ അഭിലാഷം വിപുലീകരിക്കാനും ബിസിനസ് ആശയങ്ങള്‍ ദീര്‍ഘകാല വിജയത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും ഗ്ലോബല്‍ വില്ലേജ് ഒരു പ്രത്യേക അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വാണിജ്യ, സ്‌പോണ്‍സര്‍ഷിപ്പ് ഡയറക്ടര്‍ അലി അല്‍ ഹാഷിമി പറഞ്ഞു.

ബിസിനസ്സ് പങ്കാളികള്‍ക്ക് സ്റ്റാഫ് വിസകള്‍ക്കുള്ള സഹായം, ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് നടപടിക്രമങ്ങള്‍, സംഭരണ സൗകര്യങ്ങള്‍, രജിസ്‌ട്രേഷന്‍, സബ്-ലീസികള്‍ക്കുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് ടെര്‍മിനലുകളിലേക്കുള്ള പ്രവേശനം എന്നിവ ഉള്‍പ്പെടെയുള്ള പിന്തുണ ദുബായ് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ നല്‍കും.

അടുത്തിടെ അവസാനിച്ച ഗ്ലോബല്‍ വില്ലേജ് സീസണ്‍ 27ൽ ഒൻപത് ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്തിരുന്നു.