ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ

ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ

ദുബായ്: ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. ജിസിസി റെയിലിന്റെ സാധ്യതാ, ഗതാഗത പഠനങ്ങൾ പൂർത്തിയായതായാണ് റിപ്പോർട്ട്. മേൽനോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയിൽവേ അതോറിറ്റി, നിലവിൽ അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ്.

യുഎഇയും സൗദിയുമാണ് പദ്ധതിയിലേക്ക് കൂടുതൽ അടുത്ത് നിൽക്കുന്ന രാജ്യങ്ങളെന്ന് ജിസിസി റെയിൽവേ അതോറിറ്റി വിദഗ്ദൻ നാസർ അൽ ഖഹ്താനി പറഞ്ഞു. അതാത് രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി അംഗ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതോടെ 2,117 കിലോമീറ്റർ ജിസിസി റെയിൽ യാഥാർഥ്യമാകും. 

ആറ്  രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജിസിസി റെയിൽ സർവീസ് പ്രാബല്യത്തിൽ വരിക. അബുദാബിയിൽ കഴിഞ്ഞ ദിവസം സമാപിച്ച മീഡിൽ ഈസ്റ്റ് റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. 

യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കിലോമീറ്റർ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈരദമാൻ റൂട്ടിൽ 200 കിലോമീറ്റർ പൂർത്തിയായിട്ടുണ്ട്.