ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് വിരമിക്കുന്നു
സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് വിരമിക്കുന്നു. എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ ചുമതലയേൽക്കും.
കഴിഞ്ഞ മാസം മയാമിയിൽ ഒരു കോൺഫറൻസിനിടെ യാക്കറിനോയും മസ്കും കണ്ടിരുന്നു. അതേസമയം, വാർത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചില്ല. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ റോളിലേക്ക് താൻ മാറുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിനുപിന്നാലെയാണ് മസ്ക് സിഇഒ സ്ഥാനത്തെത്തിയത്.
ഡിസംബറിൽ നടത്തിയ ട്വിറ്റർ പോളിൽ 57.5% ഉപയോക്താക്കളും മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ റോളിലേക്ക് താൻ മാറുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിനുപിന്നാലെയാണ് മസ്ക് സിഇഒ സ്ഥാനത്തെത്തിയത്.
ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്നയിരുന്നു മസ്കിന്റെ പ്രസ്താവന. അതിന് ശേഷം സോഫ്റ്റ് വെയർ,സെർവർ സംഘങ്ങളെ നയിക്കുമെന്നും മസ്‌ക് അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് സി.ഇ.ഒ ആയി ചുമതല ഏറ്റെടുത്തശേഷം നടത്തിയ പരിഷ്‌കാരങ്ങളും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും നേരത്തെ വൻ വിവാദമായിരുന്നു.