ഈദ് അല്‍ അദ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്

ഈദ് അല്‍ അദ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഈദ് അല്‍ അദ അവധി പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. 

അറഫ ദിനം മുതൽ ജൂലൈ രണ്ടു വരെയായിരിക്കും അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ മൂന്നിന് പുനരാരംഭിക്കും.