വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ ദുബായ് വീണ്ടും ഒന്നാം സ്ഥാനത്ത്

വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ ദുബായ് വീണ്ടും ഒന്നാം സ്ഥാനത്ത്

ദുബായ്: വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ദുബായ്. നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികൾ (FDI) ആകർഷിക്കുന്നതിനുള്ള മികച്ച ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിലാണ് ദുബായ് ഒന്നാം സ്ഥാനം നിലനിർത്തിയത്.

ഗ്രീൻഫീൽഡ് എഫ് ഡി ഐ പദ്ധതികൾ വർഷം തോറും 89.5 ശതമാനം എന്ന തോതിലാണ് വർധിച്ചത്. എഫ്ഡിഐ മൂലധന ഒഴുക്ക് 47 ബില്യൺ ദിർഹം പ്രഖ്യാപിച്ചതായി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

2022ൽ ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ പദ്ധതികളിൽ ദുബായുടെ വിഹിതം നാല് ശതമാനത്തിലെത്തി ഈ വിജയങ്ങൾ മുൻനിർത്തി ആഗോള ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബായുടെ പദവി കൂടുതൽ ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.