ദുബായ് ഇന്റർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​ഇന്ന് മു​ത​ൽ ആരംഭിക്കും

ദുബായ് ഇന്റർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​ഇന്ന് മു​ത​ൽ ആരംഭിക്കും

ദുബായ്: ദുബായ് ഇന്റർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​ഇന്ന് മു​ത​ൽ അ​ഞ്ചു​വ​രെ. ദുബായ് ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന ബോട്ട്​ ഷോ​യി​ൽ 175 ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കുന്നുണ്ട്. ലോ​ക​ത്തി​ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നിന്നുള്ള​ 30,000 സന്ദ​ർശക​രെ​യാണ് ഷോയിൽ പ്രതീക്ഷിക്കുന്നത്. 

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​ണ് ദുബായ് ഇന്റർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ. ലോകപ്രശസ്തമാ​യ ബോ​ട്ടു​ക​ളു​ടെ സം​ഗ​മ​മാ​ണ്​ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. ദു​ബാ​യി​​ലെ ഏ​റ്റ​വും ​പ്ര​ധാ​ന​പ്പെ​ട്ട വിനോദ സന്ദർശന കേന്ദ്രം കൂടിയാണ് ദുബായ് ഹാ​ർ​ബ​ർ. ഇ​വി​ടെ 700 ബോ​ട്ടു​ക​ൾ​ക്കു​ള്ള സ്ഥലമാണ് സജ്ജീകരിച്ചിരിക്കുന്നത്. 

സൂ​പ്പ​ർ യാ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ആ​ദ്യ തീ​ര​മാ​ണി​ത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജലയാനങ്ങ​ൾ ഷോയിൽ അ​ണി​നി​ര​ക്കും.   

10 പു​തി​യ ബ്രാ​ൻ​ഡു​ക​ൾ ഇ​ക്കു​റി​യു​ണ്ട്. അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ബോ​ട്ടി​ക്യൂ യാ​ട്ട്, ഫി​ൻ​മാ​സ്റ്റ​ർ, ഗ്രീൻ​ലൈ​ൻ യാ​ട്ട്, നോ​ർ​ധ​ൻ, സോ ​കാ​ർ​ബ​ൺ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പു​തി​യ യാ​ന​ങ്ങ​ളു​ടെ ലോഞ്ചി​ങ്ങി​നും ബോ​ട്ട് ഷോ ​സാ​ക്ഷ്യം വ​ഹി​ക്കും. 

കൂടാതെ 50 ഓ​ളം ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ക്കും. ആ​ഡം​ബ​ര ​യാ​ന​ങ്ങ​ളും ഇവിടെ കാ​ണാം. ലോ​ക​ത്തി​ലെ സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ലാ​ണ്. നിരവ​ധി യാ​ന​ങ്ങ​ൾ ഈ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ നീ​റ്റി​ലി​റ​ക്കും. 

ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​മു​ണ്ടാ​കും. ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം കൂ​ടി​യാ​യി​രി​ക്കും ഇ​ത്. ക​പ്പി​ത്താ​ന്മാ​ർ, ക​പ്പ​ൽ ഉ​ട​മ​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 10 നോ​ട്ടി​ക്ക​ൽ ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ദുബായ്. 15 മ​റീ​ന​ക​ളി​ലാ​യി 3000 ബോ​ട്ടു​ക​ൾ​ ദുബായിലുടനീളമുണ്ടെന്നാണ് കണക്കുകൾ.