അബുദാബിയിൽ 76,000 വീടുകൾ നിർമ്മിക്കാൻ 85.4 ബില്യൺ ദിർഹത്തിന്റെ പദ്ധതിയ്ക്ക് അംഗീകാരം

അബുദാബിയിൽ 76,000 വീടുകൾ നിർമ്മിക്കാൻ 85.4 ബില്യൺ ദിർഹത്തിന്റെ പദ്ധതിയ്ക്ക് അംഗീകാരം

അബുദാബി: അബുദാബിയിലെ പൗരന്മാരക്കായി 76,000 വീടുകളും പാർപ്പിടത്തിനായുള്ള പ്ലോട്ടുകളും നിർമ്മിക്കാക്കാൻ 85.4 ബില്യൺ ദിർഹത്തിന്റെ കമ്മ്യൂണിറ്റി മാസ്റ്റർ പ്ലാനിന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷത്തിനുള്ളിലാകും ഇത്രയും വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുക.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നിർദേശപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഭവന ബജറ്റിന് അംഗീകാരം നൽകിയിരിക്കുന്നത്. എമിറേറ്റിലുടനീളം സംയോജിത കമ്മ്യൂണിറ്റി ഹൗസിംഗും അയൽപക്കങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ ദീർഘകാല നിക്ഷേപം പിന്തുണയ്ക്കും. 

നിരവധി മസ്കിദുകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ, ഹരിത ഇടങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന പദ്ധതി.