ബഫർ സോൺ വിധിയിൽ ഇളവ്: സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി സുപ്രീം കോടതി

ബഫർ സോൺ വിധിയിൽ ഇളവ്: സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി സുപ്രീം കോടതി

ന്യൂഡൽഹി: ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. സമ്പൂർണ്ണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. എന്നാല്‍ ക്വാറികള്‍, വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണം തുടരും. 

മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്. വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയേയും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവോടെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സൂചന. 

വനം-പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെയുള്ളവ തടയുകയും ചെയ്തിരുന്നു.