അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ജീവനക്കാര്‍ക്കെതിരെ പിഴ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ജീവനക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. നിയമപരമായ കേസുകളില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും തുടര്‍ന്നുള്ള കണ്ടെത്തലുകളും കര്‍ശനമായി രഹസ്യമായി സൂക്ഷിക്കണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ട്വീറ്റില്‍ ഓര്‍മ്മിപ്പിച്ചു. നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തും.