തൊഴില്‍ വിസ: ഫിലിപ്പീന്‍ സ്വദേശികള്‍ക്ക് വിസ നൽകുന്നത് താല്‍ക്കാലികമായി നി‍ർത്തിവച്ച് കുവൈറ്റ്

തൊഴില്‍ വിസ: ഫിലിപ്പീന്‍ സ്വദേശികള്‍ക്ക് വിസ നൽകുന്നത് താല്‍ക്കാലികമായി നി‍ർത്തിവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടികൾ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പീന്‍ സ്വദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി കുവൈറ്റ് നി‍ർത്തിവച്ചു. തൊഴില്‍ പ്രവേശന വിസകള്‍ നല‍്കുന്നതാണ് താല്‍ക്കാലികമായി നിർത്തിവച്ചിട്ടുളളത്.

ഫിലിപ്പീന്‍ തൊഴിലാളികള്‍ക്കുളള വിസകള്‍ നിർത്തിവയ്ക്കുന്നതായി കുവൈറ്റിന്റെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ തലാല്‍ അല്‍ ഖാലിദാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഫിലിപ്പീൻസ് പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഏകദേശം 2,68,000 ഫിലിപ്പീന്‍ സ്വദേശികള്‍ കുവൈറ്റില്‍ തൊഴിലെടുക്കുന്നുണ്ട്. 2022 ൽ മാത്രം ഫിലിപ്പിനോ തൊഴിലാളികൾക്കെതിരെ 24,000 ലധികം നിയമലംഘനങ്ങളും ദുരുപയോഗങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കുടിയേറ്റ തൊഴിലാളികളുടെ വകുപ്പിന്റെ കണക്കുകൾ പറയുന്നു.