ഷാർജ-ദുബായ് യാത്ര ഇനി കൂടുതൽ സുഗമം: അല്‍ ഇത്തിഹാദ് റോഡ് പുതുക്കൽ പൂര്‍ത്തിയായി

ഷാർജ-ദുബായ് യാത്ര ഇനി കൂടുതൽ സുഗമം: അല്‍ ഇത്തിഹാദ് റോഡ് പുതുക്കൽ പൂര്‍ത്തിയായി

ഷാർജ: ഷാർജ-ദുബായ് യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി അല്‍ ഇത്തിഹാദ് റോഡ് പുതുക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായതായി ഷാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) പ്രഖ്യാപിച്ചു. 

പദ്ധതി പൂർത്തിയായതോടെ ഈ റോഡ് ഉപയോഗപ്പെടുത്തിക്കൊണ്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും റോഡിലെ ഗതാഗതം സുഗമമാകുകയും ചെയ്യും. ഖുലാഫ അല്‍ റാഷിദീന്‍ പാലവുമായി ബന്ധിപ്പിക്കുന്ന 600 മീറ്റര്‍ പാത കൂടി അതോറിറ്റി ചേര്‍ത്തിട്ടുണ്ട്.

അല്‍ ഖാനിലേക്കുള്ള എക്‌സിറ്റ് എളുപ്പമാക്കുന്നതിനുള്ള ഒരു അധിക പാത ചേര്‍ത്തിട്ടുണ്ടെന്നും അധികൃതർ  പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.