അബുദാബിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

അബുദാബിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

അബുദാബി: വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി അബുദാബിയിൽ മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്ത് (7) ആണ് മരണമടഞ്ഞത്. 

അബുദാബിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്. കുടുംബാംഗങ്ങൾക്കൊപ്പം അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21നാണ് അപകടം സംഭവിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കാസർകോട് സ്വദേശിയായ അഭിലാഷ് വാഴവളപ്പിൽ എന്ന വ്യക്തി അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. അപകടത്തിൽ അകപ്പെട്ട ബോട്ടിലുണ്ടായിരുന്ന 16 പേരെ അന്ന് പ്രത്യേക സംഘം രക്ഷപ്പെടുത്തിയിരുന്നു.